മഹ്‌ളറത്തുല്‍ ബദ്രിയ്യ വാര്‍ഷികവും മര്‍ഹൂം ഹംസ സഖാഫി അനുസ്മരണവും നടത്തി

എടക്കഴിയൂര്‍ ഈവാനുല്‍ ഉലൂം മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹ്‌ളറത്തുല്‍ ബദ്രിയ്യ വാര്‍ഷികവും മര്‍ഹൂം ഹംസ സഖാഫി അനുസ്മരണവും നടത്തി. മഹല്ല് മുദരിസ് താജുദ്ധീന്‍ അഹ്‌സനി ഉദ്ഘാടനം നിര്‍വഹിച്ചു. മഹ്‌ളറത്തുല്‍ ബദ്രിയ്യക്ക് സ്വദര്‍ മുഅല്ലിം നഹാസ് നിസാമി നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ സയ്യിദ് ഫളല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. ചെയര്‍മാന്‍ ഉബൈദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് ആര്‍ വി മുഹമ്മദ് കുട്ടി ഹാജി, മദ്‌റസ സെക്രട്ടറി ബഷീര്‍ മോഡേണ്‍, ബഷീര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മദ്രസ വനിത വിംഗ് ഹുബ്ബുറസൂല്‍ സംഘത്തിന്റെ വോളണ്ടിയര്‍ പ്രവര്‍ത്തനം പരിപാടിയില്‍ ശ്രദ്ധേയമായി. മഹല്ല് സെക്രട്ടറി മൊയ്തുട്ടി ഹാജി, മദ്രസ പ്രസിഡന്റ് മാമുട്ടി ഹാജി, എഡ്യുക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വീരാന്‍കുട്ടി പള്ളിപ്പറമ്പില്‍, മദ്രസ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT