കടവല്ലൂരില്‍ സിപിഐഎമ്മിന്റെ സ്തൂപം തകര്‍ത്തു

കടവല്ലൂരില്‍ സിപിഐഎമ്മിന്റെ സ്തൂപം തകര്‍ത്ത നിലയില്‍. കടവല്ലൂര്‍ പഞ്ചായത്തിലെ സിപിഐഎം സൗത്ത് ലോക്കല്‍ കമ്മിറ്റിയിലുള്‍പ്പെട്ട പെരുമ്പിലാവ് ഈസ്റ്റ് ബ്രാഞ്ച് പൂയംകുളം റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച സ്തൂപമാണ് കഴിഞ്ഞ ദിവസം രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിട്ടുള്ളത്. സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ലഹരിമാഫിയ സംഘങ്ങള്‍ക്കെതിരെ ജനനീയ പ്രതിരോധം തീര്‍ക്കുന്നതിന്റെ വിരോധത്തില്‍ പ്രദേശത്തെ ലഹരി മാഫിയയാണ് സ്തൂപം തകര്‍ത്തതിന് പിന്നിലെന്ന് പാര്‍ട്ടി നേതൃത്വം ആരോപിച്ചു.

 

ADVERTISEMENT