അവധിക്കാല യോഗ പരിശീലനത്തിന് തുടക്കമായി

കടവല്ലൂര്‍ പഞ്ചായത്തില്‍ അവധിക്കാല യോഗ പരിശീലനത്തിന് തുടക്കമായി. പഞ്ചായത്തും ഗവണ്‍മെന്റ് ആയുര്‍വേദ ഹെല്‍ത്ത്& വെല്‍നസ് സെന്റ്‌റും ചേര്‍ന്ന് നടത്തുന്ന യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. വട്ടമാവ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം കെ രാജേഷ്, യോഗ ഇന്‍സ്ട്രക്ടര്‍ രേഷ്മ എന്നിവര്‍ സംസാരിച്ചു. ലഹരിയെ പ്രതിരോധിക്കാന്‍ യോഗ എന്ന വിഷയത്തില്‍ വെല്‍നെസ് സെന്റര്‍ സി എച്ച് ഒ ഡോക്ടര്‍ ടി എസ് മണികണ്ഠന്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

ADVERTISEMENT