കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡ് അയിനൂര്‍ ഈസ്റ്റില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച നായനാര്‍ റോഡ് കുന്നംകുളം എംഎല്‍എ എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കാട്ടാമ്പല്‍ ഗ്രാമപഞ്ചായത്ത് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. താഴിലുറപ്പ് ഓവര്‍സിയര്‍ സുമേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുഗതന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മനോഹരന്‍, വാര്‍ഡ് മെമ്പര്‍മാരായ ഖദീജ ഹസ്സന്‍, രാജി സോമന്‍, സുധീര്‍ എം കെ എന്നിവര്‍ പങ്കെടുത്തു. 3 മീറ്റര്‍ വീതിയില്‍ 346 മീറ്റര്‍ നീളത്തില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്ത റോഡാണ് ഉദ്ഘാടനം ചെയ്തത്.