സി പി ഐ എം പഴഞ്ഞി ലോക്കല്‍ സെക്രട്ടറിയായിരുന്ന ബാബു പുലിക്കോട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. രാവിലെ എല്ലാ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തി പ്രഭാതഭേതി മുഴക്കി. ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നില്‍ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എം എന്‍ സത്യന്‍ പതാക ഉയര്‍ത്തി, ബാബുവിന്റെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വൈകീട്ട് 3 ന് പഴഞ്ഞി അലെഡ്‌സ് പാലസില്‍ സംഘടിപ്പിച്ച
അനുസ്മരണ സമ്മേളനത്തിന്റെയും ബാബു പുലിക്കോട്ടിലിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാര വിതരണത്തിന്റെയും ഉദ്ഘാടനം സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം എ. സി. മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം എന്‍.കെ ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ വിദ്യാഭ്യാസ മന്ത്രിയും, സി പി ഐ എം ജില്ലാ കമ്മറ്റി അംഗവുമായ പ്രൊഫ: സി.രവീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്ക് ട്രോഫിയും, കാഷ് അവാര്‍ഡും വിതരണം ചെയ്തു.സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി. കെ. വാസു, എം.ബാലാജി, ജില്ലാ കമ്മറ്റി അംഗങ്ങളായ എം.എ സത്യന്‍,ഉഷ പ്രഭുകുമാര്‍, കുന്നംകുളം ഏരിയ സെക്രട്ടറി കെ.കൊച്ചനിയന്‍, ഏരിയ കമ്മറ്റി അംഗം ടി.സി ചെറിയാന്‍, ബാബുവിന്റെ സഹധര്‍മ്മിണി ശാന്ത , കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Perumpilavu സി പി ഐ എം പഴഞ്ഞി ലോക്കല്‍ സെക്രട്ടറിയായിരുന്ന ബാബു പുലിക്കോട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു