27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu കോഹനെ ഞായര്‍ ആചരിച്ചു

കോഹനെ ഞായര്‍ ആചരിച്ചു

36

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ കോഹനെ ഞായര്‍ ആചരിച്ചു. വലിയനോമാരംഭത്തിനു മുമ്പുള്ള രണ്ടാം ഞായറാഴ്ചയാണ് ഇഹലോക വാസം ചെയ്ത പുരോഹിതരെ സ്മരിച്ചുകൊണ്ട് കൊഹനെ ഞായര്‍ വിശ്വാസികള്‍ ആചരിക്കുന്നത്. ഇടവക വികാരി ഫാദര്‍ അബ്രഹാം യാക്കോബ് പുവത്തുമണ്ണിലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കു ശേഷം കാലം ചെയ്ത വൈദികരുടെ ഓര്‍മ്മ പുതിക്കിക്കൊണ്ട് പ്രത്യേക ധൂപ പ്രാര്‍ത്ഥന നടത്തി. ഫെബ്രുവരി എട്ടിന് പള്ളിയില്‍ മരിച്ചു പോയ സഭാ വിശ്വാസികളുടെയും ഓര്‍മ്മദിനമായ ആനീദേ ഞായറില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കൊഹനെ ഞായറിന്റെ ഭാഗമായി സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു. പള്ളി ട്രസ്റ്റി സി.യു ശലമോന്‍ സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!