കൗമാര കലാപ്രതിഭ ഗംഗ ശശീന്ദ്രന്റെ വയലിന്‍ ഫ്യൂഷന് ഒരുങ്ങി കുന്നംകുളം. ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് കുന്നംകുളം രാജീവ് ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ഹാളിലാണ് പ്രായത്തെ വെല്ലുന്ന കലാപ്രകടനം കൊണ്ട് കാണികളെ വിസ്മയിപ്പിക്കുന്ന
ഗംഗ ശശീന്ദ്രന്റെ വയലിന്‍ ഫ്യൂഷന്‍ അരങ്ങേറുന്നത്.ജീവിതമാണ്‌ലഹരി. സ്‌നേഹമാണ് പരിഹാരം എന്ന സന്ദേശവുമായി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മഹാകുടുംബ സംഗമത്തിലാണ് ഗംഗ ശശീന്ദ്രന്‍ വരദാനമായി ലഭിച്ച സിദ്ധിയില്‍ നിന്നാര്‍ജ്ജിച്ച കലാപ്രകടനം നടത്തുന്നത്. സമൂഹത്തില്‍ പിടി മുറുക്കിയിരിക്കുന്ന മയക്കുമരുന്ന് ലഹരിക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മഹാകുടുംബസംഗത്തിലാണ് തന്റെ മാസ്മരിക പ്രകടനം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ ഗംഗ ശശീന്ദ്രന്റെ വയലിന്‍ ഫ്യൂഷന്‍. ചടങ്ങിന്റെ ഉദ്ഘാടനം ഡോ. എം.പി. അബ്ദുള്‍ സമദ് സമദാനി എം.പി. നിര്‍വ്വഹിക്കും. പാസ് മൂലം പരിപാടിയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. പരിപാടിയുടെ മീഡിയ പാര്‍ട്ണറായ സിസി ടിവി, ജില്ലയിലെ 5 ലക്ഷത്തിലധികം വീടുകളിലേക്ക്
തത്സമയ സംപ്രേക്ഷണം വഴി പരിപാടി എത്തിക്കുന്നുണ്ട്.