പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

കേരള യൂത്ത് ഫ്രണ്ട് എം കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കെ.എം. മാണി കര്‍ഷക സമൃദ്ധി പദ്ധതി പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. യുവകര്‍ഷകന്‍ ബജീഷിന്റെ നേതൃത്വത്തിലാണ് രണ്ട് ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തത്. വിളവെടുപ്പ് ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം സംസ്ഥാന ഉന്നത അധികാര സമിതി അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ നിര്‍വഹിച്ചു. ബജീഷ് കെ.ബി അധ്യക്ഷനായി. സാംസന്‍ ചിരിയീകണ്ടത്ത്, ജോഷ്വ രാജു.വി.കെ.സുമന്‍. പി.എസ്.റെജി,എം.വി. വില്‍സണ്‍ .യേശുദാസ്, ബാലകൃഷ്ണന്‍ കെ.സി. സുബ്രഹ്‌മണ്യന്‍ കെ.കെ. ബാലകൃഷ്ണന്‍ കുഴിപ്പറമ്പില്‍ രവി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT