വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ അനീസ് നയിക്കുന്ന സാഹോദര്യ പദയാത്രക്ക് പഞ്ചായത്തില്‍ തുടക്കമായി. പെരുമ്പിലാവ് പൊറവൂര്‍ റോഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സുലേഖ അസീസ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുജീബ് പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എം ഷെരീഫ്, ജാഥനയിക്കുന്ന കെ. അനീസിന് പാര്‍ട്ടി പതാക കൈമാറി . ജില്ല കമ്മറ്റിയംഗം നവാസ് എടവിലങ്ങ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ജില്ല കമ്മറ്റിയംഗം ഷെമീറ നാസര്‍, മണ്ഡലം സെക്രട്ടറി എം.എ. കമറുദീന്‍ , ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അംഗം മുഹമ്മത് അസ്ലം തുടങ്ങിയവര്‍ സംസാരിച്ചു. ‘സാഹോദര്യ പദയാത്ര’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പദയാത്ര വിവിധ വാര്‍ഡുകളില്‍ പര്യടനം നടത്തി. പെരുമ്പിലാവ് സെന്ററില്‍ വൈകീട്ട് ആറോടെ സമാപിക്കും. യാത്രയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പദയാത്രയുടെ സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.കെ അസ്ലം ഉദ്ഘാടനം ചെയ്യും.