കവാടവും ആനചമയങ്ങളും നശിപ്പിച്ചതായി പരാതി

ഞമനേങ്ങാട് ഭഗവതിക്ഷേത്രോത്സവത്തോടനുബന്ധിച്ച് സംഘ ഗ്രാമം ചക്കിത്തറ പൂരാഘോഷ കമ്മറ്റി ഒരുക്കിയ കവാടവും ആനചമയങ്ങളും നശിപ്പിച്ചതായി പരാതി. മൂന്ന് യുവാക്കളെ വടക്കേക്കാട് പോലീസ് സ്റ്റഡിയിലെടുത്തു. ഗുരുവായൂര്‍ എ സി പി സുനോജ്, വടക്കേക്കാട് എസ് എച്ച് ഒ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഭിലാഷ്, ദേവജിത്ത്, അഭിജിത് എന്നിവരെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രി 10 മണിയേടെയാണ് സംഭവം.ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെയാണ് ഞമനേങ്ങാട് മൃഗാശുപത്രിക്ക് സമീപം ഒരുക്കിയ കവാടം നശിപ്പിച്ചത്. ചക്കിത്തറ റോഡില്‍ പ്രദര്‍ശിപ്പിച്ച പാമ്പാടി രാജന്‍, ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍ എന്നീ ആനകളുടെ കോലവും തകര്‍ത്തിട്ടുണ്ട്.

ADVERTISEMENT