സസ്‌പെന്റ് ചെയ്ത നഗരസഭ ചെയര്‍പേഴ്‌സന്റെ നടപടി ജനാധിപത്യവിരുദ്ധം; ബി.ജെ.പിനേതാവ് കെ.കെ. മുരളി

കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നഗരസഭ ചെയര്‍പേഴ്‌സന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ.കെ. മുരളി. നടപടി സംബന്ധിച്ച് സിസിടിവിയോട്   പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാ നഗരസഭകളും കേരള മുന്‍സിപ്പാലിറ്റി നിയമങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തിലാണ് കൗണ്‍സിലില്‍ യോഗങ്ങള്‍ ചേരുന്നത്. അത് പ്രകാരം ഏത് കൗണ്‍സിലര്‍ക്കും ഏതൊരു വിഷയത്തിന്‍ മേലും പ്രമേയം അവതരിപ്പിക്കാന്‍ അവകാശവുമുണ്ട്’, മുരളി പറഞ്ഞു. ഒരു കൗണ്‍സിലറുടെ അവകാശത്തെയാണ് ഇവിടെ ഹനിച്ചിരിക്കുന്നത്. ആര്‍.എം.പി.യും കോണ്‍ഗ്രസും പരസ്യമായി പ്രമേയത്തെ പിന്താങ്ങാന്‍ തയ്യാറായി മുന്നോട്ടുവന്നു. പ്രമേയം പാസായാല്‍ ചെയര്‍പേഴ്‌സണ്‍ രാജിവെക്കേണ്ടി വരും എന്ന ഭയം കൂടി നടപടിയുടെ പിന്നിലുണ്ടെന്നും മുരളി കുറ്റപ്പെടുത്തി.

 

ADVERTISEMENT