എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തില്‍ വിശുദ്ധരായ യൗസേപ്പ് പിതാവിന്റെയും,കന്യകാമറിയത്തിന്റെയും, സെബാസ്റ്റ്യനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഏപ്രില്‍ 30, മെയ് -1 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷം. സംയുക്ത തിരുനാളിന്റെ ഭാഗമായുള്ള കൊടികയറ്റം എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി വികാരി ഫാ. ജോഷി ആളൂര്‍ നിര്‍വഹിച്ചു. തുടര്‍ന്നുള്ള നവനാള്‍ ദിനങ്ങളില്‍ വൈകീട്ട് ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബ്ബാന തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ ഉണ്ടാകും. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ.ലിയോപുത്തൂര്‍, തിരുനാള്‍ ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അന്തിക്കാട് മാത്യു ജോണ്‍സണ്‍, മറ്റ് കമ്മിറ്റി കണ്‍വീനര്‍മാര്‍ , കൈക്കാരന്‍മാരായ അന്തിക്കാട് ഫ്രാന്‍സിസ് വില്‍സന്‍, ആളൂര്‍ ഔസേപ്പ് ലേവി, ചിറയത്ത് സണ്ണി ആന്‍സന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT