അക്കിക്കാവ് അകതിയൂര്‍ ചേനപുരം ശിവ – വിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിനത്തിനു മുന്നോടിയായി നടക്കുന്ന ശ്രീശുകമണ്ഡലി ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞാചാര്യന്‍ ദേശമംഗലം ഓംകാരാശ്രമ മഠാധിപതി സ്വാമി നിഗമാനന്ദതീര്‍ത്ഥപാദരെ പൂര്‍ണ്ണകുംഭം നല്‍കി ആചാര്യവരണം ചെയ്തു. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്ട് ഭദ്രദീപം കൊളുത്തി യജ്ഞം തുടക്കം കുറിച്ചു. ക്ഷേത്രം പ്രസിഡണ്ട് സത്യാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ഗീരീഷ്, പി. പ്രവീണ്‍ കുമാര്‍, പത്മനാഭന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.