31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu ആനക്കല്ല് റോഡിന് സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

ആനക്കല്ല് റോഡിന് സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

99

 

പെരുമ്പിലാവ് ആല്‍ത്തറ ആലുംതൈ ആനക്കല്ല് റോഡിന് സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം റെയിഞ്ച് എക്‌സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു . എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്റെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ കെ, ഉദ്യോഗസ്ഥരായ സുനില്‍ദാസ് പി.ബി, സതീഷ് എന്‍.കെ, ഷിബിന്‍ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 30 സെന്റീമീറ്റര്‍ നീളം വരുന്ന കഞ്ചാവ് തൈയാണ് കണ്ടെത്തിയത്.

ADVERTISEMENT
error: Content is protected !!