ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം തകര്‍ക്കുന്ന സംഘപരിവാറിന്റെ ഒരു നടപടിയും അനുവദിക്കുകയില്ല; പി സുരേന്ദ്രന്‍

ഇന്ത്യ എന്ന ബഹുസ്വരരാജ്യത്ത് ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം തകര്‍ക്കുന്ന സംഘ്പരിവാറിന്റെ ഒരു നടപടിയും അനുവദിക്കുകയില്ലെന്ന് എഴുത്തുകാരനും ആക്റ്റീവിസ്റ്റുമായ പി സുരേന്ദ്രന്‍. വഖഫ് ഭേദഗതി ഭില്ലിനെതിരെ വടക്കേക്കാട് സംയുക്ത മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്നേരി പാലസ് ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച പ്രതിഷേധ റാലി വടക്കേകാട് ടി എം കെ റീജന്‍സിയില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ മഹല്ല് കോഡിനേഷന്‍ ചെയര്‍മാന്‍ മൂത്തേടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്രമുശാവറ അംഗം ഉസ്താദ് അബ്ദുള്‍ സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തി. വടക്കേകാട് ഗ്രാമ്പപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം കെ നബീല്‍, ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്നലാംകുന്ന് മുഹമ്മദുണ്ണി, പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് പരൂര്‍, മഹല്ല് ഖത്തീബ്മാര്‍, സംയുക്ത മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT