കാണാതായ പതിനാലുകാരനെ കണ്ടെത്തി

കാണാതായ പതിനാലുകാരന്‍ റസീന്‍ റിച്ചുവിനെ കണ്ടെത്തി. കാണാതായ ചങ്ങരംകുളം പെരുമുക്ക് സ്വദേശി പതിനാല് വയസുകാരന്‍ റസീന്‍ റിച്ചുവിനെ കൊച്ചിയില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാലത്ത് ഒന്‍പതരയോടെ കോക്കൂരിലെ ദര്‍സ് സ്ഥാപനത്തില്‍ നിന്നും വീട്ടിലേക്കെന്ന് പറഞ്ഞ് പോയ റസീനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊച്ചി ഇടപ്പള്ളിയിലെ പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും എറണാംകുളം പോലീസ് ആണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ചങ്ങരംകുളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ചങ്ങരംകുളം പോലീസും കുട്ടിയുടെ ബന്ധുക്കളും കൊച്ചിയിലെത്തി റസീന്‍ റിച്ചുവുമായി തിരികെ നാട്ടിലേക്ക് തിരിച്ചു.

ADVERTISEMENT