പെരുമ്പിലാവില്‍ ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

പെരുമ്പിലാവില്‍ ഏഴ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കരിക്കാട് ചോലയില്‍ അരിക്കലാത്ത് ഷമീലി(30)ന്റെ ഉടമസ്ഥതയിലുള്ള വെള്ളം വിതരണ ഗോഡൗണില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. കുന്നംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌കൂളും കുന്നംകുളം പോലീസും നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. പോലീസ് എത്തിയ ഉടനെ ഓടി രക്ഷപ്പെട്ട ഷമീലിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ADVERTISEMENT