പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ മേഗാ തൊഴില്‍മേള നടത്തി

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ പ്ലേസ്‌മെന്റ് സെല്ലും ഐ ക്യു എ സി യും സംയുക്തമായി സംഘടിപ്പിച്ച മേഗാ തൊഴില്‍മേള നടന്നു . ഇരുപതിലധികം കമ്പനികള്‍ പങ്കെടുത്ത തൊഴില്‍ മേള കൊഡേര്‍ഫിന്‍ കണ്‍സല്‍റ്റന്‍സ് സ്ഥാപക ആയിഷ സമീഹ ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഫരീദ ജെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അന്‍സാര്‍ ഹയര്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഷാജുമുഹമ്മദ് ഉണ്ണി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ഐ ക്യു എ സി കോഡിനേറ്റര്‍ സുനിയ ഇബ്രാഹിംകുട്ടി, കൊമേഴ്‌സ് വിഭാഗം അധ്യാപിക റംസി എന്നിവര്‍ സംസാരിച്ചു. മെഗാ തൊഴില്‍മേളയുടെ ഭാഗമായി നടന്ന അഭിമുഖങ്ങളിലൂടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിച്ചു.

 

ADVERTISEMENT