24.9 C
Kunnamkulam
Monday, September 21, 2026
Home Bureaus Perumpilavu സൗജന്യ നേത്ര പരിശോധന ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും രക്തദാന സേന രൂപീകരണവും നടത്തി

സൗജന്യ നേത്ര പരിശോധന ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും രക്തദാന സേന രൂപീകരണവും നടത്തി

105
free-eye-check-up and blood-group-determination camp organized 

അക്കിക്കാവ് പൂങ്കാവനം ലെനോസ് ക്ലബ് സൗജന്യ നേത്ര പരിശോധന ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും രക്തദാന സേന രൂപീകരണവും നടത്തി. എടപ്പാള്‍ റൈഹാന്‍ ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടെ ക്ലബ് പരിസരത്തു വെച്ച് നടത്തിയ ക്യാമ്പ് കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജയകുമാര്‍ പൂളക്കല്‍ അധ്യക്ഷത വഹിച്ചു. 100 ഓളം പേര്‍ നേത്ര പരിശോധന  ക്യാമ്പിലും രക്ത ഗ്രൂപ്പ് നിര്‍ണ്ണയത്തിലും പങ്കെടുത്തു. റൈഹാന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ സുനൈന പരിശോധനക്ക് നേതൃത്വം നല്‍കി. രോഗനിര്‍ണ്ണയം നടത്തിയവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാക്കുമെന്നും രക്തം ആവശ്യമുള്ളവര്‍ക്ക് ക്ലബ് അംഗങ്ങളടക്കം രൂപീകരിച്ച 60 അംഗ സേന സജ്ജമാണെന്നും ക്ലബ് ഭാരവാഹികളായ പ്രസിഡണ്ട് എം.എ ഷുക്കൂര്‍, സെക്രട്ടറി നവീന്‍ ചിക്കു, ട്രഷറര്‍ പി.എ റാഷിദ് എന്നിവര്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!