വിസ്ഡം ജില്ലാ മദ്രസ്സ ഇവാലുവേഷന്‍ ക്യാമ്പ് പുന്നയൂര്‍ക്കുളം ആല്‍ത്തറ ടൗണ്‍ ജുമാ മസ്ജിദില്‍ നടത്തി. വിസ്ഡം സംസ്ഥാന ദഅ്‌വാ സമിതി അംഗം ശിഹാബ് എടക്കര ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡണ്ട് കെ എം ഹൈദരലി മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി ഉമര്‍ ഫാറൂഖി, അബ്ദുല്ലത്തീഫ് പുന്നയൂര്‍ക്കുളം, ഡോക്ടര്‍ നഹില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.