പുറ്റേക്കരയില്‍ നിന്ന് അരക്കോടിയിലേറെ വില വരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ഓപ്പറേഷന്‍ ഡീഹണ്ടിന്റെ ഭാഗമായി ജില്ലാ ഡാന്‍സാഫ് സംഘവും പേരാമംഗലം പോലീസും സംയുക്തമായി സംഘടിപ്പിച്ച പരിശോധനയിലാണ് ലോറിയില്‍ കടത്തുകയായിരുന്ന പുകയില ഉത്പനങ്ങള്‍ പിടിച്ചെടുത്തത്.