28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery ഹെല്‍ത്തി കേരള ഫീല്‍ഡ് കാമ്പയിന്‍ ചൊവ്വന്നുര്‍ ബ്ലോക്ക് തല സമാപനം സംഘടിപ്പിച്ചു

ഹെല്‍ത്തി കേരള ഫീല്‍ഡ് കാമ്പയിന്‍ ചൊവ്വന്നുര്‍ ബ്ലോക്ക് തല സമാപനം സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഹെല്‍ത്തി കേരള ഫീല്‍ഡ് കാമ്പയിന്‍ ചൊവ്വന്നുര്‍ ബ്ലോക്ക് തല സമാപനം വിവിധ ആരോഗ്യ പരിപാടികളോടെ ആളൂര്‍ വായനശാല പരിസരത്ത് സംഘടിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു.

കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം.പി.സജീപ് അധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.വി.തിലകന്‍, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസാദ് സി.എന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.സുധീപ, ബ്ലോക്ക് മെമ്പര്‍ പ്രമിത സജീവന്‍, പഞ്ചായത്ത് അംഗങ്ങളായ നിവ്യ റെനീഷ്, ലിയ ജോജു, ഗംഗാധരന്‍ മാസ്റ്റര്‍, സൗമ്യ ധനന്‍, വിനു ജോണ്‍സണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കുന്നംകുളം മലങ്കര ആശുപത്രി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചു.

ADVERTISEMENT
error: Content is protected !!