ആവശ്യമായ പഠനം നടത്താതെ അണ്ടത്തോട് ബീച്ചില്‍ നടത്തുന്ന കടല്‍ഭിത്തി നിര്‍മാണം നിര്‍ത്തിവെക്കണമെന്നും പ്രദേശത്തെ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയസമരസമിതിയുടെ നേതൃത്വത്തില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കി.
സമരസമിതി ചെയര്‍മാന്‍ എ.എം. അലാവുദ്ധീന്‍, കണ്‍വീനര്‍ എ.കെ മൊയ്തുണ്ണി എന്നിവരുടെ നേതൃത്വത്തില്‍ അബ്ദുസ്സമദ് അണ്ടത്തോട്, സി യു മുസ്തഫ, ചാലില്‍ അഷ്റഫ്, സി.എം ഗഫൂര്‍, കെ എം മുജീബ്, എം എം ജബ്ബാര്‍ , സി.കെ മൊയ്തുണ്ണി തുടങ്ങിയ സമിതി നേതാക്കളും സമീപവാസികളും സന്നിഹിതരായിരുന്നു.