29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Punnayurkulam ആത്രപുള്ളി നാരായണന് നാട് യാത്രാമൊഴിയേകി

ആത്രപുള്ളി നാരായണന് നാട് യാത്രാമൊഴിയേകി

അമച്ച്വര്‍ നാടകരംഗത്തും, സാംസ്‌ക്കാരിക പ്രവര്‍ത്തന രംഗത്തും, സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ച വെച്ച് അരങ്ങൊഴിഞ്ഞ ആത്രപുള്ളി നാരായണന് നാട് യാത്രാമൊഴിയേകി. സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സാമൂഹ്യ രാഷ്ട്രീയ കലാ രംഗങ്ങളില്‍ തിളങ്ങിയ പൊതുപ്രവര്‍ത്തകനായിരുന്ന നാരായണന്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടാണ് അന്തരിച്ചത്.

എല്‍ഡിഎഫ് ജില്ലാകണ്‍വിനറും, സിപിഎം ജില്ല സെക്രട്ടേറിയേറ്റംഗവുമായ കെ.വി.അബ്ദുള്‍കാദര്‍, സിപിഎം ഏരിയ സെക്രട്ടി ടി.ടി.ശിവദാസ്, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ നബീല്‍, നടന്‍ ശിവജി ഗുരുവായൂര്‍, സംവിധായകരായ ഷൈജു അന്തിക്കാട്, റഷീദ് പാറക്കല്‍, ആന്‍സന്‍ ആന്റണി, നാടക രചയിതാവ് ബാബു വൈലത്തൂര്‍, നടി കൊച്ചു മേരി , സി.പി.എം ലോക്കല്‍ സെക്രട്ടറി എം. ഷംസുദീന്‍, പുന്നയൂര്‍ക്കുളം പ്രസ് ക്ലബ്ബ് സെക്രട്ടറി ഐ.ബി.അബ്ദുറഹ്‌മാന്‍ , സഹയാത്ര ട്രസ്റ്റ് പ്രതിനിധി രണദിവെ, സംഗീത സംവിധായകന്‍ ബിഷോയ് അനിയന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സിസിടിവിയ്ക്ക് വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.എം.എഡ്‌വിന്‍, കെ.സി.ജോസ്, സിസിടിവി ന്യൂസ് കോര്‍ഡിനേറ്റര്‍ ജോസ് മാളിയേക്കല്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ADVERTISEMENT
error: Content is protected !!