28.2 C
Kunnamkulam
Sunday, July 26, 2026
Home Bureaus Velur ശ്രീ വിഘ്നേശ്വര സെന്‍ട്രല്‍ സ്‌കൂളില്‍ മെറിറ്റ് ഡേ നടന്നു

ശ്രീ വിഘ്നേശ്വര സെന്‍ട്രല്‍ സ്‌കൂളില്‍ മെറിറ്റ് ഡേ നടന്നു

വേലൂര്‍ ശ്രീ വിഘ്നേശ്വര സെന്‍ട്രല്‍ സ്‌കൂളില്‍ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മെറിറ്റ് ഡേയും സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സ്ഥാനാരോഹണവും പഞ്ചായത്ത് പ്രസിഡണ്ട് ടി.ആര്‍.ഷോബി ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് വേള്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനും പ്രശസ്ത സിവില്‍ സര്‍വീസ് കോച്ചുമായ നടരാജ് സുബ്രഹ്‌മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. മഞ്ഞപ്ര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ശ്രീമദ് പൂര്‍ണാനന്ദ സ്വാമികള്‍ അനുഗ്രഹഭാഷണം നടത്തി. വിദ്യാലയ വികസന സമിതി പ്രസിഡന്റ് കെ അശോകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം വിജിനി ഗോപി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജീവ് കുമാര്‍, സ്‌കൂള്‍ മാനേജര്‍ ശ്രുതി സജീവ്, വിദ്യാലയ വികസന സമിതി ഉപാധ്യക്ഷ ലക്ഷ്മികുട്ടി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!