26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വി കേശവന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം നടത്തി

എരുമപ്പെട്ടി ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വി കേശവന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം നടത്തി

കേരള ഖാദി അസ്സോസിയേഷന്‍ മുന്‍ സെക്രട്ടറിയും, ഖാദി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന വി.കേശവന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് എരുമപ്പെട്ടി ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.സി ഐജു അധ്യക്ഷത വഹിച്ചു. ടി.യു ഉദയകുമാര്‍, എം.കെ രഘു, കെ.അഭിലാഷ്, മുരളീധരന്‍ അമ്പലപ്പാട്ട്, അജു നെല്ലുവായ്, എന്‍.കെ കബീര്‍, കെ.ആര്‍ രാധിക തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!