കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ 25 ലക്ഷം രൂപ വകയിരുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില ജോസഫ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ പി.എ.ഉണ്ണികൃഷ്ണന്‍, യു.വി.ഗിരീഷ്, സുഗിജ സുമേഷ്, മെമ്പര്‍മാരായ പി.എന്‍. വിഷയകുമാര്‍, മിനി അനില്‍കുമാര്‍,പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥ പ്രമീള എന്നിവര്‍ സംസാരിച്ചു.



