അക്ഷരങ്ങള്‍ക്കൊപ്പം ആത്മവിശ്വാസവും പകര്‍ന്ന അധ്യാപകര്‍ക്ക് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്‌നേഹാദരം.ചൊവ്വന്നൂര്‍ ബി.ആര്‍.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 19 സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെയാണ് ചടങ്ങില്‍ ആദരിച്ചത്.ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകരുന്നതിനൊപ്പം ആത്മവിശ്വാസവും പ്രതീക്ഷയും ജീവിതത്തിലേക്ക് പകര്‍ന്നു നല്‍കുന്ന സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സമര്‍പ്പിത സേവനത്തിന് അധ്യാപക ദിനത്തില്‍ സ്‌നേഹാദരം നല്‍കി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി.സാധാരണ ക്ലാസ് മുറികളുടെ പരിധിക്കപ്പുറം, ശാരീരികവും മാനസികവുമായ വിവിധ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വീടുകളിലെത്തിയും അവര്‍ക്കാവശ്യമായ വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നവരാണ് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍. കുട്ടികളുടെ ചെറിയ മുന്നേറ്റങ്ങള്‍ പോലും വലിയ നേട്ടങ്ങളായി കണ്ട് അവരെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ മാതാപിതാക്കള്‍ക്ക് താങ്ങും പ്രതീക്ഷയുമായി മാറുകയും ചെയ്യുന്ന അധ്യാപകരുടെ സേവനം സമൂഹത്തിന് വിലമതിക്കാനാകാത്ത മാതൃകയാണ്.ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ മാത്യൂസ് മാര്‍ തേവോഡോഷ്യസ് മെത്രാപ്പോലീത്ത ആദര ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ ലെബീബ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. കേരള പോലീസ് സാമൂഹ്യശാസ്ത്ര ഗവേഷകന്‍ ഡോ. പി.എന്‍. വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ചൊവ്വന്നൂര്‍ ബി.ആര്‍.സി. ബി.പി.സി. ഇന്‍ചാര്‍ജ് ഷെറി ചെറുവത്തൂര്‍, സോഫിയ വര്‍ഗ്ഗീസ്, ഷെമീര്‍ ഇഞ്ചിക്കാലയില്‍, ജിനാഷ് തെക്കേക്കര, സക്കറിയ ചീരന്‍, പേള്‍ജു ബേബി ചുങ്കത്ത്, കെ.വി. സാംസണ്‍, ഇ.എം.കെ. ജിഷാര്‍ എന്നിവര്‍ സംസാരിച്ചു.



