കുന്നംകുളം ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ. ടി. മേളയ്ക്ക് കേച്ചേരിയില്‍ തുടക്കമായി.വെള്ളി, ശനി ദിവസങ്ങളിലായി കേച്ചേരി അല്‍ അമീന് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കേച്ചേരി ജ്ഞാന പ്രകാശിനി യു. പി. സ്കൂള്‍ ഗവ. എല്‍. പി. സ്കൂള്‍ കേച്ചേരി എന്നിവടങ്ങളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്. പ്രധാന വേദിയായ കേച്ചേരി അല്‍ അമീന് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കുന്നംകുളം ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ നിര്‍വ്വഹിച്ചു.ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് അധ്യക്ഷയായി.തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ലീലാ രാമകൃഷ്ണന് മുഖ്യാതിഥിയായി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സച്ചിന് പ്രകാശ്, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷൈല പുഷ്പാകാരന്‍ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജൂലറ്റ് വിനു, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്റോ പോള്‍ കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി. എം മുഹമ്മദ് മുബാറക്,ചൊവ്വന്നൂര്‍ ബിപിസി എ. എ. സിറാജുദ്ദീന് അല്‍ അമീന് ഹയര്‍സെക്കണ്ട്റി സ്കൂള്‍ പ്രിന്‍സിപ്പല്‍ സുജ ഫ്രാന്‍സിസ് , പ്രധാന അധ്യാപിക സുമി റോസ്, ജ്ഞാനപ്രകാശിനി സ്കൂള്‍ പ്രധാന അധ്യാപിക ടി.പി സ്മിത, ഗവ. എല്‍ പി. സ്കൂള്‍ പ്രധാന അധ്യാപിക എന്‍ എ ഷീജ, ജനപ്രതിനിധികള്‍, സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍, പി. ടി. എ.ഭാരവാഹികള്‍, അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.രണ്ടു ദിവസങ്ങളിലായി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 5000 ത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ശാസ്കരാഭിരുചികളുമായി മത്സരത്തില്‍ മാറ്റുരയ്ക്കും.



