25.9 C
Kunnamkulam
Saturday, September 5, 2026
Home Bureaus Velur വ്യാപാരമിത്ര മരണാനന്തര സഹായം കൈമാറി

വ്യാപാരമിത്ര മരണാനന്തര സഹായം കൈമാറി

105

വ്യാപാരി വ്യവസായി സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ വ്യാപാരമിത്ര മരണാനന്തര സഹായം അത്താണി യൂണിറ്റിലെ ജയകുമാറിന്റെ കുടുംബത്തിന് കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്‍ കൈമാറി. 5 ലക്ഷം രൂപയുടെ ചെക്കാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയത്. സമിതി ജില്ലാ പ്രസിഡന്റ് വിജയ് ഹരി അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി മില്‍ട്ടന്‍ ജെ തലക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വടക്കാഞ്ചേരി നഗരസഭാ വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, ബ്യൂട്ടി പാര്‍ലേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റും സമിതി സംസ്ഥാന കമ്മറ്റി അംഗവുമായ ബിന്ദു സജി, പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ് സുരേഷ് ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!