നൈപുണി വികസന കേന്ദ്രത്തിന്റെ പോസ്റ്റര്‍ എസി മൊയ്തീന്‍ എംഎല്‍എ പ്രകാശനം ചെയ്തു

സമഗ്ര ശിക്ഷ കേരളയുടെ ഡെവലപ്‌മെന്റ് സെന്റര്‍ പഴഞ്ഞി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രത്തിന്റെ പോസ്റ്റര്‍ എസി മൊയ്തീന്‍ എംഎല്‍എ പ്രകാശനം ചെയ്തു.ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിശീലനം. 400 മണിക്കൂര്‍ ആണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. 15 വയസ്സ് മുതല്‍ 23 വയസ്സുവരെ പ്രായപരിധി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഗ്രാഫിക് ഡിസൈന്‍ സോളാര്‍ എല്‍ഇഡി ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകള്‍ ആണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. നിലവില്‍ മറ്റു കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 62 82 45 93 72 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. തികച്ചും സൗജന്യമായാണ് കോഴ്‌സുകള്‍ നടത്തുന്നത്. എസി മൊയ്തീന്‍ എംഎല്‍എയുടെ ഓഫീസില്‍ വച്ച് നടത്തിയ നടത്തിയ പ്രകാശന ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് സാബു അയിനൂര്, പ്രിന്‍സിപ്പല്‍ ജെനിര്‍ലാല്‍, പിടിഎ എക്‌സിക്യൂട്ടീവ് അംഗം റോയ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT