കുടുംബശ്രീ ‘അരങ്ങ് 2025’ ചാവക്കാട് ചൊവ്വന്നൂര്‍ ബ്ലോക്ക് ക്ലസ്റ്റര്‍ കലോത്സവത്തിന് തുടക്കമായി. മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആലത്തൂര്‍ ലോകസഭ മണ്ഡലം എം.പി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.എന്‍. കെ. അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ
ചെയര്‍മാന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ.പ്രസാദ് സ്വാഗതവും ചാവക്കാട് നഗരസഭ സി.സി.എസ്. ചെയര്‍ പേഴ്‌സണ്‍ ജിന രാജീവ് നന്ദിയും പറഞ്ഞു.