സമഗ്ര പച്ചക്കറി ഉല്പാദന യജ്ഞത്തിന് തുടക്കം കുറിച്ചു

വടക്കേക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ സമഗ്ര പച്ചക്കറി ഉല്പാദന യജ്ഞത്തിന് തുടക്കം കുറിച്ചു. 70 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് സമഗ്ര പച്ചക്കറി ഉല്പാദന യജ്ഞത്തിന്റെ ഭാഗമായി 16-ാം വാര്‍ഡില്‍ അബ്ദുല്‍ സലാമിന്റെ വസതിയില്‍ ചേര്‍ന്ന വാര്‍ഡ്തല യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍.എം.കെ. ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രുഗ്മ്യ സുധീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ ശ്രീരാഗ് പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് ഗീതാകുമാരി കര്‍ഷകരുടെ വിവരങ്ങള്‍ ശേഖരിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.കെ.ഖാലിദ്, അബ്ദുല്‍ സലാം എന്നിവര്‍ സംബന്ധിച്ചു. വാര്‍ഡ് കണ്‍വീനര്‍മാരായി അബ്ദുല്‍ സലാം, ജോമി എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT