കേരള മുസ്ലിം ജമാഅത്ത് വടക്കേകാട് സോണ്‍ ആദര്‍ശ സമ്മേളനം മുക്കിലപീടിക സെന്ററില്‍ അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന ആദര്‍ശ സമ്മേളനത്തിന്റെ വടക്കേകാട് മേഖല യോഗത്തില്‍ സിദ്ദിഖ് സഖാഫി അരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഐ.എം.കെ. ഫൈസി കല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഫള്ല്‍ നഈമി അല്‍ ജിഫ്രി വടക്കൂട്ട് സമാപന പ്രാര്‍ത്ഥന നടത്തി.
അബ്ദുള്ളകുട്ടി മുസ്ലിയാര്‍ കല്ലൂര്‍, അബ്ദുറഹ്‌മാന്‍ അര്‍ഷദി പിള്ളക്കാട്, അബു ഹാജി കല്ലൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കല്ലൂര്‍, ഉവൈസ് സഖാഫി അകലാട്, വി സി ഉമര്‍ ഹാജി വടക്കേകാട്, കുഞ്ഞിമോന്‍ ഹാജി ഞമനേങ്ങാട് എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹാജി പുന്നയൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി വടുതല സ്വാഗതവും ശംസുദ്ദീന്‍ ഹാജി അകലാട് നന്ദിയും പറഞ്ഞു.