പ്രസിദ്ധമായ കാട്ടകാമ്പാല്‍ പൂരത്തിന്റെ കൊടിയിറങ്ങി.വ്യാഴാഴ്ച രാവിലെ കാളി – ദാരിക വാക്‌പോരിനും യുദ്ധത്തിനുമൊടുവില്‍ ഓടിയൊളിക്കുന്ന ദാരികനെ കണ്ടെത്തി പ്രതീകാത്മക നിഗ്രഹം നടത്തിയതോടെ ഈ വര്‍ഷത്തെ ക്ഷേത്രാത്സവത്തിന് കൊടിയിറങ്ങി. തിടമ്പേറ്റിയ കൊമ്പനെ കിരീടവും വാളും ഉഴിഞ്ഞതിനു ശേഷം കൊമ്പന്‍ കൊടിമരം തള്ളിയതോടെ പൂരത്തിന് സമാപനമായി.