സദ് വാര്‍ത്താ മഹോത്സവം ആത്മീയ സമ്മേളനത്തിന് മെയ് 9 വെള്ളിയാഴ്ച തുടക്കമാകും

അപ്പൊസ്‌തൊലിക് ചര്‍ച്ച് ഓഫ് ഗോഡ് പഴഞ്ഞി ഗില്‍ഗാല്‍ സഭ ഒരുക്കുന്ന സദ് വാര്‍ത്താ മഹോത്സവം ആത്മീയ സമ്മേളനത്തിന് മെയ് 9 വെള്ളിയാഴ്ച തുടക്കമാകും. സഭാഹാളിന് സമീപ ഗ്രൗണ്ടില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റേഴ്‌സ് ടോംസ് ദാനിയേല്‍, എം.കെ ജോര്‍ജ്, എ ബി എബ്രഹാം എന്നിവര്‍ സംസാരിക്കും.ദിവസവും വൈകിട്ട് 6 ന് ആരംഭിക്കുന്ന പൊതുയോഗങ്ങളില്‍ ഗോസ്പല്‍ സിംഗേഴ്‌സ് ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. ശനിയാഴ്ച രാവിലെ 10 ന് സഭാഹാളില്‍ നടക്കുന്ന സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ ബ്ലെസി ജിജു പ്രസംഗിക്കും.ഞായാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗവും ഉച്ചക്ക് 2.30 ന് യുവജന വിദ്യാര്‍ഥി സംഗമവും ഉണ്ടാകും.

ADVERTISEMENT