പഴഞ്ഞി സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പുതിയ പള്ളിയുടെ 17ാം സ്ഥാപിത പെരുന്നാള്‍ ആഘോഷിച്ചു. വെള്ളിയാഴ്ച സന്ധ്യാനമസ്‌കാരത്തിന് ജോസഫ് കോര്‍ എപ്പിസ്‌കോപ്പയുടെ കാര്‍മികത്വം വഹിച്ചു. വികാരി ഫാദര്‍ ജോണ്‍ ഐസക്, സഹവികാരി ഫാദര്‍ ആന്റണി, പൗലോസ് ഇടവക പട്ടക്കാരായ ഫാദര്‍ ജോസഫ് ജോസ്, ഫാദര്‍ കുര്യാക്കോസ് ജോണ്‍സണ്‍, ഫാദര്‍ ജോര്‍ജ് ചാക്കോ എന്നിവര്‍ സഹകാര്‍മികരായി. സന്ധ്യാനമസ്‌കാരത്തിനുശേഷം പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ആശിര്‍വാദവും നേര്‍ച്ച വിളമ്പലും നടന്നു. ശനിയാഴ്ച വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനക്ക് ബഥനി ആശ്രമ അംഗം ബെഞ്ചമിന്‍ ഒ ഐ സി കാര്‍മികത്വം വഹിച്ചു. ഫാദര്‍ ജോസഫ് ജോര്‍ജ്, ഫാദര്‍ ആന്റണി പൗലോസ് എന്നിവര്‍ സഹകാര്‍മികരായി. ശുശ്രൂഷകള്‍ക്ക് വികാരി ഫാദര്‍ ജോണ്‍ ഐസക്ക് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ആശിര്‍വാദവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. കൈസ്ഥാനി സന്തോഷ് സി.ജെ സെക്രട്ടറി സിന്റോ കെ ശിമോന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.