ചാലിശേരി സോക്കര്‍ അസോസിയേഷന്‍ ഒരുക്കുന്ന ആരവം 2025 അഖിലേന്ത്യാ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അവസാന സെമി ഫൈനല്‍ മത്സരം ശനിയാഴ്ച നടക്കും. മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ റോയല്‍ ട്രാവല്‍സ് കോഴിക്കോടുമായി ഏറ്റുമുട്ടും. രണ്ടാം സെമിയുടെ ഒന്നാം പാദത്തില്‍ ഫിഫ മഞ്ചേരിയെ, യുണൈറ്റഡ് എഫ് സി നെല്ലിക്കുത്ത് 1 – 5 ന് ഏകപക്ഷീയമായി പരാജയപ്പെടുത്തിയിരുന്നു. രണ്ടാംപാദ മല്‍സരത്തില്‍ ശനിയാഴ്ച രാത്രി ഒമ്പതിന് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. വ്യാഴാഴ്ച രാത്രി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി, വിദ്യ മണി എന്നിവര്‍ വിശ്ഷിടാതിഥിയായി ടീമംഗങ്ങളെ പരിചയപ്പെട്ടു. ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ചെയര്‍മാന്‍ വി.വി ബാലകൃഷ്ണന്‍, കണ്‍വീനര്‍ എം.എം അഹമ്മദുണ്ണി, ട്രഷറര്‍ ജ്യോതിദേവ്, കോര്‍ഡിനേറ്റര്‍മാരായ ടി.കെ. സുനില്‍കുമാര്‍, ടി എ രണെദിവെ എന്നിവര്‍ നേതൃത്വം നല്‍കി.