കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി

ചമ്മന്നൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി. നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാറും തൊഴിയൂര്‍ ഐസിഎ കോളേജ് അക്കാഡമിക് ഡയറക്ടറുമായ ഡോക്ടര്‍ അബ്ദുള്‍ റസാഖ് മോട്ടിവേഷന്‍ ക്ലാസും, വിവിധ മേഖലകളുടെ സാധ്യതകള്‍, കോഴ്‌സുകള്‍ തുടങ്ങിയ വിഷയത്തില്‍ തൃശൂര്‍ ബോയ്‌സ് സീനിയര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ അന്‍ഫസ് അറക്കലും സംസാരിച്ചു. മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വലിയവളപ്പില്‍ ഷഫീക്ക്, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, മെമ്പര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT