2025 ലെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് പ്രശസ്ത കവി പ്രഭാവര്‍മ്മ അര്‍ഹനായി. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷം തോറും നല്‍കുന്ന സാഹിത്യപുരസ്‌കാരം മൂന്നു ലക്ഷം രൂപയും, ശില്‍പ്പവും, പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ്. ഡോ. എം ലീലാവതി, ഡോ. ജോര്‍ജ് ഓണക്കൂര്‍, ശ്രീ ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.
ഇന്ത്യയുടെ പരമോന്നത സാഹിത്യ ബഹുമതികളിലൊന്നായ സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ചതിലൂടെ മലയാള സാഹിത്യത്തെ വീണ്ടും ദേശീയ തലത്തില്‍ ശ്രദ്ധേയനാക്കിയ പ്രഭാവര്‍മ്മയുടെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ഈ പുരസ്‌കാരത്തിനു അര്‍ഹനായി കണക്കാക്കുന്നതെന്ന് ജൂറി വിലയിരുത്തി. ഒഎന്‍വി ജന്മവാര്‍ഷിക ദിനമായ മെയ് 27 നു തിരുവനന്തപുരത്തു ടാഗോര്‍ തീയേറ്ററില്‍ വച്ച് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കുന്നതാണ്.