ഡിഫറന്റലി ഏബിള്‍ഡ് പ്യൂപ്പിള്‍സ് ലീഗ് തൃശൂര്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

 

തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാ സമ്മേളനം മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് ഉല്‍ഘാടനം ചെയ്തു. ഡി.എ.പി.എല്‍.സംസ്ഥാന ട്രഷറര്‍ കരീം പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയില്‍ മുഖ്യാതിഥിയായി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് നാസര്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ടേണിംഗ് ഓഫീസര്‍മാരായി സുധീര്‍, അസീസ് തുടങ്ങിയവര്‍ തിരഞ്ഞെടപ്പ് നിയന്ത്രിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡന്റ ബഷീര്‍ കാരപ്പുറം, ജനറല്‍ സെക്രട്ടറി പി.അഷറഫ് മൗലവി കുഴിങ്ങര, ട്രഷറര്‍ മൊയ്തീന്‍ മൗലവി വടുതല എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT