26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam ബഥാന്യാ ഫിനിഷിങ് സ്‌കൂള്‍ രണ്ടാം സീസണ് തുടക്കമായി

ബഥാന്യാ ഫിനിഷിങ് സ്‌കൂള്‍ രണ്ടാം സീസണ് തുടക്കമായി

43

 

കുന്നംകുളം ബഥനി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബഥാന്യാ ഫിനിഷിങ് സ്‌കൂള്‍ രണ്ടാം സീസണ് തുടക്കമായി. ബഥനി സെന്റ്. ജോണ്‍സ് സ്‌കൂളില്‍ ആരംഭിച്ച രണ്ടാം സീസണിന്റെ ഉദ്ഘാടനം കുന്നംകുളം എസ്.എച്ച്.ഒ.-യു.കെ.ഷാജഹാന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി. അധ്യക്ഷനായി. ബഥനി സെന്റ്. ജോണ്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.യാക്കോബ് ഒ.ഐ.സി., ബ്ലമിങ് ബഡ്സ് ബഥാന്യസ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ഷെബാ ജോര്‍ജ്, ഫാ.റിനുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളെ സംബന്ധിച്ച് പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും.

ADVERTISEMENT
error: Content is protected !!