എസ്.എന്‍.ഡി.പി. യോഗം കുന്നംകുളം യൂണിയന്‍ നേതൃത്വത്തില്‍ തിങ്കളാഴ്ച ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണ സമ്മേളനം നടത്തും. 09.30 മുതല്‍ സി.വി.ശ്രീരാമന്‍ സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനം പ്രസിഡന്റ് ഇന്‍ ചാര്‍ജ് കെ.എം. സുകുമാരന്‍ അധ്യക്ഷനാകും. നഗരസഭാ ഉപാധ്യക്ഷന്‍ പി.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. നഗരസഭ കൗണ്‍സിലര്‍ ഷാജി ആലിക്കല്‍, പൊതുപ്രവര്‍ത്തകന്‍ രാജേഷ് കൊട്ടാരപ്പാട്ട്, മാധ്യമ പ്രവര്‍ത്തകന്‍ സി.ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ ഗുരുസ്മരണ നടത്തും. സമ്മേളനത്തിന് മുന്നോടിയായി ”ഗുരുവിനെ അറിയുമ്പോള്‍ ‘ എന്ന വിഷയത്തില്‍ യൂണിയന്‍ സെക്രട്ടറി പി.കെ.മോഹനന്‍ പ്രഭാഷണം നടത്തും. ഭഗവത് ഗീത രണ്ടാം അദ്ധ്യായം പാരായണം, രാമായണം പാരായണം, ലളിത സഹസ്ര നാമാര്‍ച്ചന തുടങ്ങിയ ആത്മസമര്‍പ്പണത്തോടെ ഗുരുപൂജാനന്തരം ഉച്ചക്ക് 12.30 മുതല്‍ അന്നദാനം, 2 മണി മുതല്‍ ശ്രീജിത്ത് ശാന്തി കാര്‍മ്മീകത്വം വഹിക്കുന്ന ഗുരുപുഷ്പാഞ്ജലി അര്‍ച്ചന, ശാരദാപുഷ്പാഞ്ജലി, ശാന്തിഹവനം, മഹാസാധിപൂജ,സമാധിഗാനം, പുഷ്പാര്‍ച്ചന എന്നീ ചടങ്ങുകളോടെ സമാപിക്കും.



