25.7 C
Kunnamkulam
Monday, September 21, 2026
Home Bureaus Kunnamkulam ‘സമേതം’ പദ്ധതി; കുന്നംകുളം മുനിസിപ്പല്‍തല വിജ്ഞാനോത്സവം സമാപിച്ചു

‘സമേതം’ പദ്ധതി; കുന്നംകുളം മുനിസിപ്പല്‍തല വിജ്ഞാനോത്സവം സമാപിച്ചു

0

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സമേതം’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുന്നംകുളം മുനിസിപ്പല്‍തല വിജ്ഞാനോത്സവം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. ശനിയാഴ്ച രാവിലെ നടന്ന വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ പി. ജി. ജയപ്രകാശ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ ശാസ്ത്ര പരീക്ഷണങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളും നടന്നു. വൈകീട്ട് നാല് മണിക്ക് നടന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോന്‍സി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, പി.ടി.എ. പ്രസിഡന്റ് പ്രേമരാജന്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരായ തോംസന്‍, ഷണ്മുഖന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!