നാടന്‍ പാട്ട് കലാകാരന്‍ സുമേഷ് യാത്രയായി

നാടന്‍ പാട്ട് കലാകാരന്‍ സുമേഷ് യാത്രയായി. നാടന്‍ പാട്ട് കലാകാരനും മേക്കപ്പ് മാനുമായ തിപ്പിലശ്ശേരി കോത്തുള്ളി വീട്ടില്‍ 42 വയസ്സുള്ള സുമേഷാണ് മരിച്ചത്. ഷോര്‍ട്ട് ഫിലിം സംവിധായകനും സിനിമാ നാടക നടനുമായ അഭിനയ ഗഫൂറിന്റെ ശിഷ്യനാണ്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഏഴരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പരേതരായ സുബ്രഹ്‌മണ്യന്‍ ശാന്ത ദമ്പതികളുടെ മകനാണ്.  നീതു ഭാര്യയും
അര്‍ച്ചന, അതുല്‍ കൃഷ്ണ എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം വ്യാഴാഴ്ച 11ന് കരിക്കാട് ഷണ്മുഖപുരം സ്മശാനത്തില്‍ നടത്തും.

ADVERTISEMENT