ഫുട്ബോൾ കളിക്കിടെ തർക്കം; പരിഹരിക്കാനെത്തിയ 17കാരനെ മർദിച്ചു, തലയോട്ടിക്ക് ഗുരുതര പരിക്ക്

പാലക്കാട് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട 17കാരന് നേരെ ആക്രമണം. പാലക്കാട് പട്ടാമ്പി കൊടലൂർ സ്വദേശി കെ ടി ഹഫീസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തലയോട്ടിക്ക് ക്ഷതമേറ്റ 17കാരൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.

കഴിഞ്ഞ ഞായറാഴ്ച പട്ടാമ്പി കൽപക സെൻ്ററിലായിരുന്നു സംഭവം. കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് കുട്ടിയെ മർദിച്ചതായാണ് പരാതി. അതേസമയം കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഹഫീസിൻ്റെ കുടുംബത്തിന്റെ ആരോപണം.

എന്നാൽ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പട്ടാമ്പി പൊലീസ് വ്യക്തമാക്കി.

ADVERTISEMENT