രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനം സന്ദര്‍ശിച്ചു

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനം സന്ദര്‍ശിച്ചു. മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിന്റെ 15 വര്‍ഷങ്ങള്‍ പിന്നിട്ട കുന്നംകുളം ഭദ്രാസനധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയെ രമേശ് ചെന്നിത്തല ആദരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ ജോസഫ് ചെറുവത്തൂര്‍, ഡീക്കന്‍ റിനു പ്രിന്‍സ്, സി.കെ ബാബു എന്നിവര്‍ ചേര്‍ന്ന് രമേശ് ചെന്നിത്തലയെ അരമനയില്‍ സ്വീകരിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ്, യു.ഡി.എഫ് ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍, സോസഫ് ചാലിശ്ശേരി, എ. പ്രസാദ്, കെ.ജയശങ്കര്‍, ലെബീബ് ഹസ്സന്‍, ബിജു സി.ബേബി എന്നിവര്‍ സന്നിഹിതരായിരുന്നു.
.

ADVERTISEMENT