28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam ഡോ. റവ. ജോഹന്‍ വില്‍ഹെം കുന്നംകുളം വൈസ് മെന്‍സ് ക്ലബ് സന്ദര്‍ശിച്ചു

ഡോ. റവ. ജോഹന്‍ വില്‍ഹെം കുന്നംകുളം വൈസ് മെന്‍സ് ക്ലബ് സന്ദര്‍ശിച്ചു

ലോക വൈസ് മെന്‍ ഇന്റര്‍നാഷണല്‍ നിയുക്ത അധ്യക്ഷന്‍ ഡോ. റവ. ജോഹന്‍ വില്‍ഹെം കുന്നംകുളം വൈസ് മെന്‍സ് ക്ലബ് സന്ദര്‍ശിച്ചു. വൈസ് മെന്‍ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥിയായാണ് കുന്നംകുളത്ത് എത്തിയത്. നോര്‍വേ സ്വദേശിയായ ഡോ. വില്‍ഹെം ലോക വൈ.എം.സി.എ. സഖ്യത്തിന്റെ മുന്‍ ആഗോള പൊതു സെക്രട്ടറി കൂടിയാണ്. കുന്നംകുളം ലീവാ ടവറില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിനും സംഘത്തിനും വൈസ് മെന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

അന്താരാഷ്ട്ര നേതാക്കളായ വൈസ് മെന്‍ വി.എസ്. രാധാകൃഷ്ണന്‍, വൈസ് മെന്‍ ജോസ് വര്‍ഗ്ഗീസ്, ട്രോയിക്ക റീജിയണല്‍ ഡയറക്ടര്‍ വൈസ് മെന്‍ പി.എസ്. ഫ്രാന്‍സിസ്, വൈസ് മെന്‍ ഐ.പി.ആര്‍.ഡി. കെ.ബി. ഷാജി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വൈസ് മെന്‍സ് ക്ലബ് പ്രസിഡന്റ് വൈസ് മെന്‍ വര്‍ഗീസ് ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിശിഷ്ട അതിഥികളെ ആദരിച്ചു. ക്ലബ് സെക്രട്ടറി വൈസ് മെന്‍ ഗില്‍ബര്‍ട്ട് എസ്. പാറമേല്‍ സംസാരിച്ചു. വിവിധ മേഖലകളിലെ വൈസ് മെന്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.

 

ADVERTISEMENT
error: Content is protected !!