ചവറ്റുകുട്ട മറിഞ്ഞ് പൊതുനിരത്തില്‍ പരന്ന മാലിന്യം വൃത്തിയാക്കി ഫോട്ടോഗ്രാഫറുടെ മാതൃക. കുന്നംകുളം നഗരസഭ പരിധിയില്‍ പഴയ തൃശ്ശൂര്‍ റോഡില്‍ പനങ്ങാട്ട് ബില്‍ഡിങ്ങിന് മുന്‍വശത്താണ് തെരുവുനായ്ക്കള്‍ ചവറ്റുകുട്ട തട്ടി മറിച്ചിട്ടതിനെ തുടര്‍ന്ന് റോഡില്‍ മാലിന്യം നിറഞ്ഞ് വൃത്തികേടായത്. ഇതോടെ പ്രദേശത്ത് ദുര്‍ഗന്ധവും പരന്ന് വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി. വിവരം മുനിസിപ്പാലിറ്റി അധികൃതരെ അറിയിച്ചെങ്കിലും മണിക്കൂറുകളായിട്ടും ആരും സ്ഥലത്തെത്താതിരുന്നതോടെയാണ് ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് ഇലവന്ത്ര മുന്നിട്ടിറങ്ങി പരിസരം വൃത്തിയാക്കിയത്. തെരുവുനായ്ക്കളുടെ ശല്യം തടയാനും ചവറ്റുകുട്ടകള്‍ ഭദ്രമായി സ്ഥാപിക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



