പ്രചരണ കാല്‍നട ജാഥയ്ക്ക് സ്വീകരണം നല്‍കി

ലഹരിയ്ക്കും വര്‍ഗ്ഗീയതയ്ക്കും സാമൂഹ്യ ജീര്‍ണ്ണതയ്ക്കുമെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുന്നംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രചരണ കാല്‍നട ജാഥയ്ക്ക് കാണിപ്പയ്യൂരില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി പത്മം വേണുഗോപാല്‍ മറുപടി പ്രസംഗം നടത്തി. ജാഥാ മാനേജര്‍ കുന്നംകുളം നഗരസഭ ചെയര്‍പേര്‍സണ്‍ സീത രവീന്ദ്രന്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍, ജാഥാ വൈസ് ക്യാപ്റ്റന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് പുഷ്പ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT